'എങ്ക പാത്താലും നീ,' ഇനി കീപ്പ് ചെയ്യുന്നത് കൂടിയേ കാണാനുള്ളൂ എന്ന് ആരാധകര്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (17:41 IST)

രാജസ്ഥാന്‍ ബാറ്റ് ചെയ്യുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ്. കൂറ്റനടിക്കാരുള്ള രാജസ്ഥാന് വേണമെങ്കില്‍ ജയിക്കാവുന്ന സ്‌കോര്‍. ഉഗ്രപ്രഹരശേഷിയുള്ള ജോസ് ബട്‌ലര്‍ ക്രീസിലുണ്ട്. ബട്‌ലര്‍ പുറത്തായില്ലെങ്കില്‍ കളി കൈവിട്ടേക്കാം എന്ന പേടി ചെന്നൈ സൂപ്പര്‍ കിങ്‌സിനുണ്ട്. നായകന്‍ എം.എസ്.ധോണി തന്റെ വിശ്വസ്തനായ രവീന്ദ്ര ജഡേജയ്ക്ക് ബോള്‍ നല്‍കുന്നു. പിന്നെയെല്ലാം ചെന്നൈയുടെ വരുതിയിലായി.

രാജസ്ഥാനെതിരായ മത്സരത്തില്‍ നാല് ക്യാച്ചും രണ്ട് വിക്കറ്റുമാണ് നേടിയത്. പന്ത് പോകുന്നിടത്തെല്ലാം ജഡേജ നില്‍ക്കുന്നുണ്ടാകും എന്നതായി അവസ്ഥ. വിക്കറ്റിനു പിന്നില്‍ കീപ്പറായി മാത്രമേ ഇനി കാണാനുള്ളൂ എന്നാണ് ആരാധകരുടെ കമന്റ്.

ജയദേവ് ഉനദ്കട്ടിന്റെ ക്യാച്ചാണ് ജഡേജ നാലാമതായി എടുത്തത്. അതിനുശേഷം അദ്ദേഹം നടത്തിയ ആഹ്ലാദപ്രകടനം വളരെ രസകരമായിരുന്നു. കൈ കൊണ്ട് നാല് എന്നു കാണിച്ചാണ് ആഘോഷം തുടങ്ങിയത്. കൈ കൊണ്ട് ഫോണ്‍ വിളിക്കുന്നതുപോലെ അനുകരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :