വേദന കുറയ്‌ക്കാൻ ഇൻജക്ഷൻ എടുത്തു, ബാറ്റിങ്ങിന് തയ്യാറായിരുന്നു: സിഡ്‌നി ടെസ്റ്റിനെ പറ്റി ജഡേജ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജനുവരി 2021 (19:17 IST)
ഓസ്ട്രേലിയക്കെതിരെ പരമ്പര വിജയം നേടിയതിന്റെ ആഹ്‌ളാദത്തിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ. ഒട്ടേറെ ബുദ്ധിമുട്ടുകൾ അതിജീവിച്ചായിരുന്നു ശക്തരായ ഓസീസിനെതിരെ ഇന്ത്യ വിജയം കണ്ടെത്തിയത്. പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ഓർമകൾ ഇതിനിടയിൽ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ.

സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിടെ വിരലില്‍ പന്തുകൊണ്ട ജഡേജയ്ക്ക് കാര്യമായ പരിക്കുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിലും ടീമിന് ആവശ്യമെങ്കിൽ കളിക്കാൻ തയ്യാറായിരുന്നു എന്നാണ് ജഡേജ പറയുന്ന‌ത്. കളിക്കാനായി വേദന കുറയ്ക്കാനുള്ള ഇന്‍ജക്ഷന്‍ എടുത്തശേഷം ജഡേജ തയ്യാറായാണ് ഇരുന്നിരുന്നത്.

വേദനയുള്ള കൈയുമായി ഏതൊക്കെ ഷോട്ടുകള്‍ കളിക്കാം, എങ്ങനെ ഇന്നിങ്സ് നീട്ടിയെടുക്കാം എന്നെല്ലാം ഞാന്‍ പ്ലാന്‍ ചെയ്തു.ഇന്ത്യ ജയിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഇറങ്ങാം എന്നായിരുന്നു തീരുമാനം. 10-15 ഓവര്‍ ബാറ്റുചെയ്യാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നു. എന്നാൽ പന്ത് പുറത്തായതോടെ സമനില നേടുക എന്നതായി ടീമിന്റെ ലക്ഷ്യം. അശ്വിനും വിഹാരിയും ചേർന്നുള്ള ചെറുത്തുനിൽപ്പിലൂടെ അത് സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിയുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :