ഇന്ത്യക്കെതിരെ മികച്ച താരങ്ങളെ ഇറക്കാത്തത് ഇംഗ്ലണ്ട് ആരാധകരോടും ഇന്ത്യയോടും കാണിക്കുന്ന അനാദരവ്: പീറ്റേഴ്‌സൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജനുവരി 2021 (13:59 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെ തന്നെ കളിക്കാൻ ഇറക്കണമെന്ന് മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കെവി പീറ്റേഴ്‌സൺ. മികച്ച താരങ്ങളെ ഇംഗ്ലണ്ട് കളിപ്പിക്കുന്നില്ലെങ്കിൽ അത് ഇംഗ്ലീഷ് ആരാധകരോടും ഇന്ത്യൻ ടീമിനോടും ചെയ്യുന്ന അനാദരവായിരിക്കുമെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും ജോണി ബെയർ സ്റ്റോ,മാർക് വുഡ്,സാം കരൻ എന്നിവരെ ഇംഗ്ലണ്ട് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റേ‌ഴ്സണിന്റെ പ്രതികരണം. അതേസമയം ബെൻ സ്റ്റോക്‌സ്, ജോഫ്ര ആർച്ചർ,റോറി ബേൺസ് എന്നിവർ ഇംഗ്ലണ്ട് ടീമിൽ ഇടം നേടി. എന്നാൽ ബെയർ സ്റ്റോ ഇല്ലാതെ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചതാണ് പീറ്റേഴ്‌സണെ ചൊടിപ്പിച്ചത്.

അതേസമയം ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്നും ബെയർ‌സ്റ്റോയെ ഒഴിവാക്കിയ നടപടിക്കെതിരെ മുൻ നായകന്മാരായ മൈക്കൽ വോൺ,നാസർ ഹുസൈൻ എന്നിവരും രംഗത്ത് വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :