വീണ്ടും ഇന്ത്യയ്ക്കായി കളിക്കാൻ ആഗ്രഹമുണ്ട്: ടി നടരാജൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ജനുവരി 2023 (17:38 IST)
ഇന്ത്യ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന ഇടം കയ്യൻ ബൗളറാണ് ടി നടരാജൻ. ഡെത്ത് ഓവറുകളിൽ തുടർച്ചയായി യോർക്കറുകൾ എറിയാനുള്ള ശേഷിയാണ് താരത്തെ അപകടകാരിയാക്കിയിരുന്നത്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ 3 ഫോർമാറ്റിലും അരങ്ങേറ്റം കുറിക്കാനായെങ്കിലും പിന്നീട് ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ താരത്തിനായില്ല.

മറ്റൊരു ഐപിഎൽ സീസണിന് തുടക്കമാവുമ്പോൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് താരം. അവസാന ഐപിഎല്ലിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ നടരാജന് പരിക്ക് മൂലം സയിദ് മുഷ്താഖ് അലി ട്രോഫിയും നഷ്ടമായിരുന്നു. ഇത്തവണ ഐപിഎല്ലിൽ മികച്ച രീതിയിൽ തിരിച്ചെത്തുമെന്നും അങ്ങനെ ഇന്ത്യൻ ടീമിൽ എത്താനാകുമെന്നുമാണ് നടരാജൻ പ്രതീക്ഷിക്കുന്നത്.

ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും ടീമിന് വേണ്ടി പരമാവധി മികവ് പുറത്തെടുക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :