അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (11:00 IST)
ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസ വാർത്ത. കഴിഞ്ഞ മാസം രഞ്ജി ട്രോഫിക്കിടെ പരിക്കേറ്റ് ഇശാന്ത് ശര്‍മ കായിക ക്ഷമത തെളിയിചു. പരിക്കിന്റെ പിടിയിലായതിന് ഇഷാന്ത് ശർമ്മക്ക് ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായേക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ശനിയാഴ്ച ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ശാരീരികക്ഷമതാ പരിശോധനയിലാണ് ഇന്ത്യൻ താരം തന്റെ കായികക്ഷമത വീണ്ടെടുത്തായി തെളിയിച്ചത്. ന്യൂസിലൻഡിനെതിരെ ടെസ്റ്റ് മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യക്ക് വലിയ ആശ്വാസമാണ് ഇഷാന്തിന്റെ തിരിച്ചുവരവ്. ഈ മാസം 21നാണ് കിവികൾക്കെതിരായുള്ള ആദ്യ ടെസ്റ്റ് മത്സരം.
ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശികിന് നന്ദി പറയുന്നുവെന്നും കാണിച്ച് ഫിറ്റ്നസ് ടെസ്റ്റിന് ശേഷം ഇഷാന്ത് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതോടെ ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരായിരിക്കും ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇലവനിലുണ്ടാകു എന്ന കാര്യത്തിൽ ഉറപ്പായി. ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ നിരയിൽ ബൗളർമാരായ ഉമേഷ് യാദവും നവദീപ് സൈനിയും പുറത്തിരിക്കാനാണ് സാധ്യത.