ബു‌മ്ര പരിക്കിൽ നിന്നും തിരിച്ചെത്തിയതേയുള്ളു, ഇപ്പോളും ലോകോത്തര താരം: വില്ല്യംസൺ

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (13:21 IST)
ന്യൂസില‍ന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാവാത്തതിന്റെ പേരിൽ വലിയ വിമർശനമാണ് ഇന്ത്യയുടെ മുൻനിര ബൗളറായ ബു‌മ്രക്ക് നേരെ ഉയരുന്നത്. ക്രിക്കറ്റ് ആരാധകരിൽ നിന്നും ഇത്തരത്തിൽ ബു‌മ്രക്കെതിരെ ശക്തമാകുമ്പോൾ ബു‌മ്രയ്‌ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് കിവീസ് നായകനായ കെയ്‌ൻ വില്ല്യംസൺ. പരമ്പരയിൽ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ബു‌മ്ര ഇപ്പോഴും ലോകോത്തരതാരം തന്നെയാണെന്ന് മത്സരശേഷം വില്യംസൺ പറഞ്ഞു.

ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും ബുമ്ര ലോകോത്തരബൗളർ തന്നെയാണ്. പന്ത് കൈയിലെടുത്ത് റണ്ണപ്പ് തുടങ്ങിയാല്‍ ബുമ്ര എപ്പോഴും ഭീഷണിയാണ്. പരിക്കിൽ നിന്നും മോചിതനായി അദ്ദേഹം തിരിച്ചെത്തിയതെ ഉള്ളുവെന്ന കാര്യം പരിഗണിക്കണം. എന്റെ അഭിപ്രായത്തിൽ ബു‌മ്ര മനോഹരമായി തന്നെയാണ് പന്തെറിഞ്ഞത് വില്യംസൺ പറഞ്ഞു.

ഇന്ത്യക്കെതിരായുള്ള ഏകദിനപരമ്പര തൂത്തുവാരാനായത് വരാനിരിക്കുന്ന ടെസ്റ്റിൽ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും പരിക്കേറ്റ ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനും ടെസ്റ്റ് പരമ്പരയിൽ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും വില്യംസൺ കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :