Ishan Kishan: ഇഷാന്‍ ആരാ മോന്‍..! കിട്ടിയ അവസരങ്ങള്‍ മുതലാക്കി; ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച് യുവതാരം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 184 റണ്‍സ് നേടാന്‍ ഇഷാന്‍ കിഷന് സാധിച്ചു

രേണുക വേണു| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (08:27 IST)

Ishan Kishan: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ് യുവതാരം ഇഷാന്‍ കിഷന്‍. മൂന്ന് ഏകദിനങ്ങളിലും ഇഷാന്‍ അര്‍ധ സെഞ്ചുറി നേടി. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 64 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 77 റണ്‍സ് നേടി. 120.31 ആണ് സ്ട്രൈക്ക് റേറ്റ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 184 റണ്‍സ് നേടാന്‍ ഇഷാന്‍ കിഷന് സാധിച്ചു. മൂന്ന് കളികളിലും ഇഷാന്‍ ഓപ്പണറായാണ് ക്രീസില്‍ എത്തിയത്. എല്ലാവരും റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ട രണ്ടാം ഏകദിനത്തിലും ഇഷാന്‍ തന്നെയായിരുന്നു ടോപ് സ്‌കോറര്‍.

യുവതാരങ്ങള്‍ ഇഷാന്‍ കിഷനെ കണ്ടുപഠിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കിട്ടുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്താന്‍ കിഷന് സാധിക്കുന്നുണ്ട്. ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇഷാന് സാധിക്കുമെന്നും ആരാധകര്‍ പറയുന്നു. ഇടംകയ്യന്‍ ബാറ്റര്‍ കൂടിയായതിനാല്‍ മറ്റ് യുവതാരങ്ങളേക്കാള്‍ ഇഷാന്‍ കിഷന് മുന്‍തൂക്കമുണ്ട്. അതോടൊപ്പം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മിന്നും പ്രകടനം കൂടിയാകുമ്പോള്‍ ഏകദിന ലോകകപ്പ് ടീമില്‍ ഇഷാന്‍ ഉണ്ടാകുമെന്ന് ഉറപ്പായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ താരവും ഇഷാന്‍ തന്നെയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :