ധോണി നീലക്കുപ്പായത്തിൽ വീണ്ടും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു, പക്ഷേ ഇക്കാര്യവും പ്രധാനമാണ് !

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 31 മാര്‍ച്ച് 2020 (09:47 IST)
ധോണിയുടെ മടങ്ങിവരവ് കാത്തിരുന്ന ആരാധകർ ഇനി അതുണ്ടാവില്ല എന്ന് ഏറെ കുറെ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് കോവിഡ് 19 പടർന്നുപിടികുന്ന പശ്ചാത്തലത്തിൽ മാറ്റിവച്ച ഈ സീസൺ ഐപിഎൽ ഉപേക്ഷിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ധോണി നിൽക്കുപ്പായത്തിൽ കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇർഫാൻ പത്താൻ.

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ നല്‍കിയട്ടുള്ള താരമാണ് ധോണി. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം തുടർന്നും കളിക്കുന്നത് കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ കെഎല്‍ രാഹുലും റിഷഭ് പന്തും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യക്കവേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ പുറത്തിരുത്തി ധോണിയെ കളിപ്പിക്കുന്നത് ഈ താരങ്ങളോടു ചെയ്യുന്ന അനീതിയാവുമോ? ബോര്‍ഡ് ഗൗരവമായി തന്നെ ചിന്തിക്കേണ്ട കാര്യമാണ് ഇതെന്നും ഇര്‍ഫാന്‍ പത്താൻ പറയുന്നു.

എന്നാൽ ധോണി വിരമിക്കലിനെ കുറിച്ച് തീരുമാനമെടുത്തതായാണ് വിവരം. അധികം വൈകാതെ തന്നെ ധോണി വിരമികൽ പ്രഖ്യാപിക്കും എന്നും. തീരുമാനം താരം കൈക്കോണ്ടുകഴിഞ്ഞു എന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിരമിക്കലിന് ധോണി മാനസിമകായി തയ്യാറെടുത്തു കഴിഞ്ഞു എന്നും, ഇക്കാര്യങ്ങൾ തങ്ങളുമായി പങ്കുവച്ചു എന്നും ധോണിയുടെ ചില സുഹൃത്തുക്കൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.

എന്നാൽ ഐപിഎൽ മത്സരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമായിരിക്കും ധോണി ഇത് ബിസിസിഐയെ അറിയിക്കുക എന്നാണ് സൂചന. കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മാറ്റിവച്ചതോടെ ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായിരുന്നു, ഐപിഎല്ലിൽ കഴിവ് തെളിയിച്ചാൽ മാത്രമേ ടി20 ലോകകപ്പിനായുള്ള ടിമിലേക്ക് ധോണിയെ പരിഗണിക്കാനാവു എന്ന് പരിശീലകൻ രവിശാസ്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ധോണി ടീമിൽ തിരികെയെത്തും എന്ന പ്രതീക്ഷയിലായിരുന്നു ധോണി ആരാധകർ.

സീസണിനായി ചെന്നൈയിലെത്തി ധോണി പരിശീലനവും ആരംഭിച്ചിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശീലന
ക്യാംപുകൾ അവസാനിപ്പിക്കാൻ ബിസിസിഐ നിർദേശം നൽകുകയും ഐപിഎൽ മാറ്റിവയ്ക്കുകയുമായിരുന്നു. ഈ സീസൺ തന്നെ ഉപേക്ഷിച്ചേക്കും എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ ടി20 ലോക കപ്പിന് മുൻപായി തന്നെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :