10,000 കുപ്പി സാനിറ്റൈസർ പൂഴ്‌ത്തിവച്ചു, രണ്ടുപേർ പിടിയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 31 മാര്‍ച്ച് 2020 (09:12 IST)
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പൂഴ്ത്തിവച്ചതിന് രണ്ടുപേർ മുംബൈയിൽ അറസ്റ്റിലായി. 10,000 സാനിറ്റൈസറുകളാണ് ഇരുവരും പൂഴ്ത്തി‌വച്ചിരുന്നത്. മുംബൈയിലെ ചാർക്കോപ്പ് ഏരിയയിൽനിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജേഷ് ചൗദരി, ജഗദീഷ് ദമാനിയ എന്നിവരാണ് പിടിയിലായത്. 10.28 ലക്ഷം രൂപ വിലമതികുന്ന സാനിറ്റൈസറുകൾ ഇവരിൽനിന്നും പിടിച്ചെടുത്തു. അവശ്യവസ്തു നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. സാനിറ്റൈസറുകളും മാസ്കുകലും പൂഴ്ത്തി‌വക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് നേരത്തെ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :