കാവ്യ ചേച്ചി ഒന്ന് ചിരിച്ച് കാണാൻ എസ് എ 20 ഇങ്ങ് വരണം, രണ്ടാമതും ചാമ്പ്യന്മാരായി സൺറൈസേഴ്സ് ഈസ്റ്റേൺ കെയ്പ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (14:13 IST)
ഐപിഎല്‍ മത്സരങ്ങള്‍ സ്ഥിരമായി പിന്തുടരുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പരിചയമുള്ള കാഴ്ചയായിരിക്കും സണ്‍റൈസേഴ്‌സ് ഗാലറിയില്‍ സങ്കടപ്പെട്ടിരിക്കുന്ന ടീം ഉടമസ്ഥയായ കാവ്യ മാരന്റെ കാഴ്ച. എല്ലാവര്‍ഷവും കോടികള്‍ വീശിയെറിയുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൈദരാബാദിന് സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ജയിലര്‍ റിലീസ് സമയത്ത് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് തന്നെ കാവ്യയെ ഐപിഎല്ലില്‍ ചിരിച്ച് കാണണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരുന്നു.

എന്നാല്‍ ഐപിഎല്ലില്‍ പരാജയനായികയാണെങ്കിലും ലീഗിലെത്തുമ്പോള്‍ കാവ്യാമാരന്റെ സണ്‍റൈസേഴ്‌സ് വേറെ ലെവലാണ്. കാവ്യ ചേച്ചിയെ ചിരിച്ച് കാണണമെങ്കില്‍ ദക്ഷിണാഫ്രിക്ക 20 ലീഗില്‍ എത്തണമെന്ന് പറയുന്നത് വെറുതെയല്ല. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കാവ്യ മാരന്റെ സണ്‍റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കെയ്പ് എസ് എ 20 കിരീടം സ്വന്തമാക്കിയത്. ഡര്‍ബന്‍ സൂപ്പര്‍ ജയന്‍്‌സിനെ 89 റണ്‍സിന് തോല്‍പ്പിച്ചാണ് ഇത്തവണ ഈസ്‌റ്റേണ്‍ കേയ്പ് എസ് എ 20 കിരീടം സ്വന്തമാക്കിയത്.

എസ് എ 20 കിരീടം സണ്‍റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കെയ്പ്പ് സ്വന്തമാക്കിയതോടെയാണ് കാാവ്യ മാരന്റെ ഐപിഎല്‍ ചിത്രങ്ങളും എസ് എ 20 ലീഗിലെ ചിത്രങ്ങളും വൈറലായിരിക്കുന്നത്. 2023ലും 2024ലും എസ് എ 20 കിരീടം സണ്‍റൈസേഴ്‌സ് നേടിയപ്പോള്‍ 2022ലെ ഐപിഎല്ലില്‍ എട്ടാം സ്ഥാനത്തും 2023ലെ ഐപിഎല്ലില്‍ അവസാന സ്ഥാനത്തുമായാണ് സണ്‍റൈസേഴ്‌സ് ഫിനിഷ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :