അപർണ|
Last Modified ഞായര്‍, 13 മെയ് 2018 (11:26 IST)
ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു റണ്‍സ് ജയം. 31 റൺസിനാണ്
കൊൽക്കത്ത പഞ്ചാബിനെ പൊട്ടിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഉയര്‍ത്തിയ 246 എന്ന റണ്‍സ് ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ പഞ്ചാബിന് തുടക്കം നന്നായി കളിക്കാനായി.
പക്ഷേ, കളിയുടെ അവസാനം പഞ്ചാബ് കിതയ്ക്കുന്ന കാശ്ചയാണ് ആരാധകർ കണ്ടത്. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്. മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത ആന്ദ്രെ റസലിന്റെ(41/3) പ്രകടനമാണ് നൈറ്റ് റൈഡേഴ്‌സ് വിജയത്തില്‍ നിര്‍ണായകമായത്.
ഇന്‍ഫോം ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുല്‍ ഒരറ്റത്ത് തകര്‍ത്തടിച്ചപ്പോള്‍ ക്രിസ് ഗെയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. 29 പന്തില്‍നിന്ന് ഏഴു സിക്‌സറുകളും രണ്ടു ബൗണ്ടറികളും അടക്കം 66 റണ്‍സ് നേടാന്‍ രാഹുലിനായി. പിന്നീടിറങ്ങിയവർ പൊരുതി നോക്കിയെങ്കിലും വിജയം ഒരുപാട് അകലെയായിരുന്നു.
നേരത്തെ, സുനില്‍ നരെയ്ന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കോല്‍ക്കത്തയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.