അടിച്ചു പറത്തി പന്ത്; തിരിച്ചടിച്ച ഹൈദരാബാദിന് മുന്നിൽ പതറി ഡൽഹി

ആദ്യം പന്തടിച്ചു, തിരിച്ചടിച്ച് ഹൈദരാബാദ്

അപർണ| Last Modified വെള്ളി, 11 മെയ് 2018 (08:50 IST)
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നടന്ന കളിയിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ ജയം‍. ഋഷഭ് പന്തിന്റെ സെഞ്ച്വറി വിഫലമായി. പന്ത് അടിച്ചു പറത്തിയ ഓരോ റൺസും ഡൽഹിക്ക് മുതൽക്കൂട്ടാകുമെന്ന് കരുതിയെങ്കിലും അവസാന നിമിഷത്തിൽ ഡൽഹിയെ ഹൈദരാബാദ് തറപറ്റിച്ചു.

187-5 (20) റണ്‍സാണ് ഡല്‍ഹി നേടിയത്. തന്റെ ആദ്യ ഐ പി എല്ലിലെ ആദ്യ സെഞ്ച്വറി പന്ത് സ്വന്തമാക്കിയത് 56 പന്തുകളില്‍ നിന്നാണ്. 191-1 (18.1) റൺസ് സ്വന്തമാക്കി ഹൈദരാബാദ് കളിയിൽ ജയമുറപ്പിച്ചു. ഡൽഹിക്കായി പന്ത് സെഞ്ചുറി നേടിയെങ്കിലും രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ വമ്പൻ കൂട്ടുകെട്ടുയർത്തി ശിഖർ ധവാനും (50 പന്തിൽ 92), നായകൻ കെയ്ൻ വില്യംസണും (53 പന്തിൽ 83) മൽസരം ഡൽഹിയിൽനിന്നു തട്ടിയെടുത്തു.

24 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലാണ് ഡല്‍ഹി നിരയില്‍ പന്തിന് ശേഷം 20നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരം. അവസാന അഞ്ചോവറില്‍ 76 റണ്‍സാണ് ഡല്‍ഹി വാരിക്കൂട്ടിയത്. ഇതില്‍ ഭൂരിഭാഗവും പന്തിന്റെ വകയായിരുന്നു. ടോസ് നേടിയ ഡല്‍ഹി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

188 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് മുന്നിൽ പന്ത് അടിച്ച് കയറ്റിയ കൂറ്റൻ റണ്മലയുണ്ടായിരുന്നു. കെയ്ന്‍ വില്ല്യംസണും ശിഖര്‍ ധവാനും പുറത്താകാതെ 176 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

ധവാന്‍ 50 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സുമടക്കം 92 റണ്‍സെടുത്തപ്പോള്‍ 53 പന്തില്‍ എട്ടു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 83 റണ്‍സായിരുന്നു വില്ല്യംസണിന്റെ സ്മ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ...

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
ചുമതലയേറ്റെടുത്ത ശേഷം വിജയിച്ച് തുടങ്ങിയെങ്കിലും ടീമിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന്  പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
2 ബോളുകള്‍ മാത്രം നേരിട്ട പന്ത് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ...

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ...

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

Ishan Kishan: എല്ലാ ബോളും അടിച്ചു പറപ്പിക്കാന്‍ വേണ്ടി ...

Ishan Kishan: എല്ലാ ബോളും അടിച്ചു പറപ്പിക്കാന്‍ വേണ്ടി വിളിച്ചെടുത്തു, ഇപ്പോള്‍ ബെഞ്ചില്‍ ഇരുത്തേണ്ട അവസ്ഥ; പരാജയമായി ഇഷാന്‍
ഈ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും 139 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന്റെ സമ്പാദ്യം

Mumbai Indians: ആരും അപ്പീല്‍ ചെയ്തില്ല, ഔട്ടാണെന്ന് ...

Mumbai Indians: ആരും അപ്പീല്‍ ചെയ്തില്ല, ഔട്ടാണെന്ന് അംപയര്‍; വേഗം കയറിപ്പോയി ഇഷാന്‍ കിഷന്‍ (വീഡിയോ)
സണ്‍റൈസേഴ്‌സ് ഹൈദരബാദ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം

KL Rahul : ഇന്ത്യൻ ടീമിന് ഏറ്റവും ആശ്രയിക്കാവുന്ന കളിക്കാരൻ ...

KL Rahul : ഇന്ത്യൻ ടീമിന് ഏറ്റവും ആശ്രയിക്കാവുന്ന കളിക്കാരൻ കെ എൽ രാഹുലെന്ന് പുജാര
ക്യാപ്റ്റന്‍സിയുടെ അമിതഭാരം മാറ്റിവെച്ചതാണ് രാഹുലിന്റെ പുതിയ മാറ്റത്തിന് കാരണമെന്ന് മുന്‍ ...

Babar Azam: പാക് ലീഗിലെ മുട്ടയിടുന്ന താറാവ് ബാബര്‍ തന്നെ, ...

Babar Azam: പാക് ലീഗിലെ മുട്ടയിടുന്ന താറാവ് ബാബര്‍ തന്നെ, നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി താരം
നായകനെന്ന നിലയില്‍ ഇത് ഒന്‍പതാം തവണയാണ് ബാബര്‍ പൂജ്യത്തിന് പുറത്താകുന്നത്.

പരിക്ക് കാരണമാണ് അധികം ബൗൾ ചെയ്യാത്തത്, ടീം മികച്ച പ്രകടനം ...

പരിക്ക് കാരണമാണ് അധികം ബൗൾ ചെയ്യാത്തത്, ടീം മികച്ച പ്രകടനം നടത്തുന്നതിൽ തൃപ്തൻ: അക്ഷർ പട്ടേൽ
പലപ്പോഴും അക്ഷര്‍ പട്ടേല്‍ തന്റെ മുഴുവന്‍ ഓവറുകളും മത്സരങ്ങളില്‍ പൂര്‍ത്തിയാക്കാറില്ല.