പിറന്നാൾ ദിനത്തിൽ കളിക്കാൻ ഗെയ്‌ലില്ല, ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി കെഎൽ രാഹുൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (20:05 IST)
നാൽപ്പത് വയസിന് മുകളിൽ പ്രായമായെങ്കിലും ഇന്ന് കളിക്കളത്തിൽ ബൗളർമാർ ഭയപ്പെടുന്ന ബാറ്റ്സ്മാനാണ് വിൻഡീസ് താരമായ ക്രിസ്‌ ഗെയ്‌ൽ. പിറന്നാൾ ദിനത്തിൽ ഗെയ്‌ലിന്റെ വക ഒരു വെടിക്കെട്ട് പ്രകടനമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗെയ്‌ൽ ടീമിലിടം പിടിച്ചില്ല.

ഗെയ്‌ൽ എന്തുകൊണ്ട് ടീമിൽ ഉൾപ്പെട്ടില്ല എന്നതിന് വിശദീകരിച്ചിരിക്കുകയാണ് പഞ്ചാബ് നായകനായ കെഎൽ രാഹുൽ.
ഗെയ്‌ലിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ രാഹുല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കൻ താരം എയ്‌ഡൻ മാര്‍ക്രത്തെ നിലവിലെ ഫോം കണക്കിലെടുത്താണ് അന്തിമ ഇലവനിൽ നിന്നും താരത്തെ പുറത്താക്കിയതെന്ന് വ്യക്തമാക്കി.

ഇത്തവണത്തെ സീസണിൽ ഇതുവരെ ഫോമിലേക്കെത്താൻ ഗെയ്‌ലിനായിട്ടില്ല. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 25.42 ശരാശരിയില്‍ 178 റണ്‍സാണ് ഗെയ്‌ലിന്‍റെ സമ്പാദ്യം 46 റണ്‍സാണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :