വീണ്ടും കോഴ വിവാദം: രാജസ്ഥാൻ റോയൽസ് താരത്തെ ഒത്തുകളിക്കായി സമീപിച്ചെന്ന് റിപ്പോര്‍ട്ട്

ഐപിഎല്‍ , ഇന്ത്യൻ പ്രീമിയർ ലീഗ് , രഞ്ജി ട്രോഫി , ട്വന്റി 20 , കോഴ വിവാദം
ന്യൂഡൽഹി| jibin| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (14:42 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) ഭംഗി നശിപ്പിച്ച ഒത്തുകളി വിവാദം എട്ടാം സീസണിലും തലപ്പൊക്കി. രാജസ്ഥാൻ റോയല്‍‌സ് പടയിലാണ് ഇത്തവണയും ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു രഞ്ജി ട്രോഫി താരം എത്തിയത്. ലീഗിന്റെ ഭാഗമല്ലാത്ത താരമാണ് ഓഫർ മുന്നോട്ടു വച്ചതെന്നും ആ വാഗ്ദാനം സ്വീകരിക്കാതെ റോയൽസ് താരം ഇക്കാര്യം ടീമിനെ അറിയിക്കുകയുമായിരുന്നു.

തങ്ങളുടെ ആദ്യ മത്സരം കളിക്കാൻ ഒരുങ്ങവെയാണ് രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കുന്ന ഒരു സഹകളിക്കാരന്‍ ഐപിഎല്ലില്‍ ഒത്തുകളിക്കുകയാണെങ്കില്‍ മികച്ച പ്രതിഫലം സമ്മാനിക്കാമെന്ന വാഗ്ദാനവുമായി തന്നെ സമീപിച്ചതെന്നാണ് മൂംബൈക്കാരനായ രാജസ്ഥാന്‍ റോയല്‍സ് താരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. രഞ്ജി ട്രോഫി കളിക്കുന്ന സമയത്ത് തനിക്കൊപ്പം ഡ്രെസിംഗ് റൂം പങ്കിട്ടയാളാണ് ഓഫറുമായി വന്നത്. അയാൾ തമാശ പറയുകയാണെന്നാണ് താൻ ആദ്യം കരുതിയത്. എന്നാൽ ഒത്തുകളിച്ചാൽ പണമുണ്ടാക്കാമെന്ന് അയാൾ പറഞ്ഞതോടെ സംഭവത്തിന്റെ ഗൗരവം മനസിലായെന്നും രാജസ്ഥാൻ താരം പറഞ്ഞു.

തുടര്‍ന്ന് താന്‍ ആ വാഗ്ദാനം സ്വീകരിക്കാതെ റോയൽസിന്റെ താരം ഇക്കാര്യം ടീമിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ടീം ഉദ്യോഗസ്ഥൻ അക്കാര്യം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഐപിഎല്ലിനെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തിലകപ്പെട്ട ടീമുകളിലൊന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം ശ്രീശാന്ത് അടക്കമുള്ള രാജസ്ഥാന്‍ ടീം അംഗങ്ങള്‍ ഉള്‍പ്പെട്ട കേസിലും ഇടനിലക്കാരനായി ചിത്രീകരിക്കപ്പെട്ടത് ഒരു മുന്‍
താരമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :