കൊവിഡ് 19: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതത്വത്തിൽ, തീരുമാനം ശനിയാഴ്ച്ച അറിയാം

ആഭിറാം മനോഹർ| Last Modified വ്യാഴം, 12 മാര്‍ച്ച് 2020 (10:00 IST)
ആശങ്ക ലോകമാകെ പടരുന്ന സാഹചര്യത്തിൽ ഐ‌പിഎൽ മത്സരങ്ങളുടെ നടത്തിപ്പ് ചർച്ച ചെയ്യാനായി നിർണായക ഐ‌പിഎൽ ഭരണസമിതിയോഗം ശനിയാഴ്ച്ച മുംബൈയിൽ ചേരും. കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ നടത്താൻ തയ്യാറാവുകയാണെങ്കിൽ മാത്രം മത്സരങ്ങൾക്ക് അനുമതി നൽകന്മെന്ന് മഹാരാഷ്ട്രാ സർക്കാർ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ഭരണസമിതി നിർണായകയോഗം ചേരുന്നത്.

ഐ‌പിഎൽ മത്സരങ്ങൾ റദ്ദാക്കണമെന്ന് സർക്കാരും നേരത്തെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ എതിർപ്പുമായി വരാൻ സാധ്യതയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തൽ.ശനിയാഴ്ച ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലിന് പുറമെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാം,ഗുലിയും സെക്രട്ടറി ജയ് ഷായും പങ്കെടുക്കും.

മഹാരാഷ്ട്രയിലും കർണാടകയിലും കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഭരണഗൂഡങ്ങൾ എതിർപ്പുമായി രംഗത്തെത്തിയത്.ലോകത്താകമാനം കൊവിഡ് 19 ആശങ്കയെ തുടർന്ന് നിരവധി കായിക മത്സരങ്ങളും മറ്റ് പരിപാടികളും റദ്ദാക്കുകയോ മാറ്റി വെക്കുകയോ ചെയ്‌തിട്ടുണ്ട്. എന്നാല്‍ വാണിജ്യ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഐപിഎല്ലുമായി മുന്നോട്ട് പോവാനാണ് ബിസിസിഐയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :