പുണെയും രാജ്‌കോട്ടും പുതിയ ഐപിഎല്‍ ടീമുകള്‍

ഐപിഎല്‍ ക്രിക്കറ്റ് , ബിസിസിഐ , ക്രിക്കറ്റ് ഇന്ത്യ , ചെന്നൈ സുപെര്‍ കിംഗ്സ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2015 (14:30 IST)
ഐപിഎല്ലിലേക്കുള്ള പുതിയ രണ്ട് ടീമുകളെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചു. പുണെ, രാജ്കോട്ട് എന്നിവയാണ് പുതിയ ടീമുകൾ. പുണെയെ സഞ്ജീവ് ഗോയങ്കയും രാജ്കോട്ടിനെ ഇന്റക്സും സ്വന്തമാക്കി. രണ്ടു വർഷമാണ് ടീമുകളുടെ കാലാവധി.

വാതുവെപ്പിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരമാണ് പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ ഐപിഎല്ലിലെത്തിയത്. ടീമുകളുടെ ഹോം ഗ്രൗണ്ട് എതായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. പുണെ ടീമിനെ സഞ്ജീവ് ഗോയങ്ക പതിനാറ് കോടിക്കും രാജ്‌കോട്ട് ടീമിനെ ഇന്റക്‌സ് മൊബൈല്‍ പത്ത് കോടിക്കുമാണ് ലേലത്തില്‍ പിടിച്ചത്. ന്യൂ റൈസിംഗ് എന്ന കമ്പനിയുടെ പേരിലാണ് സഞ്ജീവ് ഗോയങ്ക ടീം ലേലത്തില്‍ പിടിച്ചത്.

21 സ്വകാര്യ കമ്പനികളാണ് ഐപിഎല്ലിലെ പുതിയ ടീമുകളെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. ടീമുകള്‍ സ്വന്തമാക്കുന്ന കമ്പനിക്ക് മാനദണ്ഡങ്ങളനുസരിച്ച് ഹോം ഗ്രൗണ്ട് തിരഞ്ഞെടുക്കാം. നാല്‍പ്പത് കോടി രൂപയാണ് ഒരു ടീമിന്‍റെ അടിസ്ഥാന വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :