മുംബൈ ഇന്ത്യൻസ് ക്യാപ്‌റ്റനാകാൻ ഹാർദിക് താത്‌പര്യം പ്രകടിപ്പിച്ചിരുന്നു: റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (12:40 IST)
ദീർഘകാലമായി മുംബൈ ഇന്ത്യൻസിന്റെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി മാത്രം ഇറങ്ങിയിട്ടുള്ള താരം മുംബൈയെ പല മത്സരങ്ങളിലും വിജയതീരത്തോട് അടുപ്പിച്ചിട്ടുണ്ട്.നിലവിൽ അഹമ്മദാബാദിന്റെ നായകനാണ് താരം.

ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് നായകനാകാൻ ഹാർദിക് താത്‌പര്യം കാണിച്ചിരുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഹാർദിക് ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചതോടെയാണ് ‌മുംബൈ ഹാർദിക്കിനെ കൈവിട്ടതെന്നാണ് റിപ്പോർട്ട്.

രോഹിത് ശർമയ്ക്കു കീഴിൽ 5 ഐപിഎൽ കിരീടങ്ങൾ നേടിയ ടീമാണു മുംബൈ. രോഹിത്തിനു കീഴിൽ ടീം മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിട്ടും ഹാർദിക് ടീമിന്റെ നായകസ്ഥാനത്തെത്താൻ താത്‌പര്യപ്പെട്ടതായുള്ള വാർത്ത ആരാധകരെയും അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഹാർദിക്കിനെ പോകാൻ അനുവദിച്ചത് നന്നായി എന്നാണ് വാർത്തകളോട് മുംബൈ ആരാധകർ പ്രതികരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :