ഐപിഎൽ താരലേലം ഡിസംബർ 16ന് ബെംഗളൂരുവിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2022 (16:24 IST)
2023 ഐപിഎൽ സീസണിന് മുൻപായുള്ള താരലേലം ഈ വർഷം ഡിസംബറിൽ നടക്കും. ബെംഗളൂരുവിൽ ഡിസംബർ 16നാണ് താരലേലം നടക്കുക. 90 കോടിയായിരുന്നു 2022ലെ ഐപിഎൽ താരലേലത്തിന് ഫ്രാഞ്ചൈസികളുടെ പക്കലുണ്ടായിരുന്നത്. 2023ലെ താരലേലത്തിൽ ഇത് 95 കോടിയായി ഉയരും.

അടുത്ത ഐപിഎൽ സീസണോടെ ഹോം, എവേ മത്സരങ്ങളിലേക്ക് ഐപിഎൽ തിരിച്ചെത്തും. 10 ടീമുകളും അവരുടെ ഹോം ഗ്രൗണ്ടുകളിൽ കളിക്കും. സെപ്റ്റംബർ 22ന് സംസ്ഥാന അസോസിയേഷനുകൾക്ക് അയച്ച കത്തിലാണ് സൗരവ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :