IPL 2023, CSK vs LSG Match: ധോണിക്കും സംഘത്തിനും ഇന്ന് രണ്ടാം പരീക്ഷ, ബൗളര്‍മാരുടെ കാര്യത്തില്‍ തലവേദന

ബൗളര്‍മാരുടെ കാര്യത്തിലാണ് ചെന്നൈക്ക് തലവേദന

രേണുക വേണു| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (15:14 IST)

ഐപിഎല്ലില്‍ ഇന്ന് ഒരു മത്സരം. വൈകിട്ട് 7.30 ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരാളികള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. ആദ്യ മത്സരത്തില്‍ തോറ്റ ചെന്നൈ ഇന്ന് ഇറങ്ങുക ഈ സീസണിലെ ആദ്യ ജയത്തിന് വേണ്ടിയാണ്.

ബൗളര്‍മാരുടെ കാര്യത്തിലാണ് ചെന്നൈക്ക് തലവേദന. ദീപക് ചഹറും രവീന്ദ്ര ജഡേജയുമല്ലാതെ വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ പറ്റിയ ആരും ചെന്നൈ നിരയില്‍ ഇല്ല. ബെന്‍ സ്റ്റോക്‌സ് പരുക്കിനെ തുടര്‍ന്ന് പന്തെറിയാത്തത് ചെന്നൈക്ക് തിരിച്ചടിയായി.

സാധ്യത ഇലവന്‍: ഡെവന്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്വാദ്, മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ്, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം.എസ്.ധോണി, ദീപക് ചഹര്‍, മിച്ചല്‍ സാന്റ്‌നര്‍, രാജ്വര്‍ധന്‍ ഹഗ്രഗേക്കര്‍

ലഖ്‌നൗ സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, കെയ്ല്‍ മേയേര്‍സ്, നിക്കോളാസ് പൂറാന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, ആയുഷ് ബദനി, മാര്‍ക്ക് വുഡ്, ജയദേവ് ഉനദ്കട്ട്, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :