മുപ്പത്തിയെട്ടാം വയസിലും പുലി തന്നെ, അപൂർവ നേട്ടം കൊയ്‌ത് ജെയിംസ് ആൻഡേഴ്‌സൺ

അഭിറാം മനോഹർ| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (20:19 IST)
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് നേട്ടത്തോടെ ക്രിക്കറ്റിലെ അപൂർവ്വനേട്ടത്തിന് ഉടമയായി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ. ഒന്നാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലിന് പിന്നാലെ അജിന്‍ക്യ രഹാനെയേയും പുറത്താക്കിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പേസ് ബൗളിങ് വിക്കറ്റ് വേട്ടക്കാരുടെ 900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടാൻ ആൻഡേഴ്‌സണിനായി.

നിലവിൽ 3 ഫോർമാറ്റുകളിലുമായി 900 വിക്കറ്റുകളാണ് ആൻഡേഴ്‌സണിനുള്ളത്. 949 വിക്കറ്റുകളുമായി ഇതിഹാസ ബൗളർ ഗ്ലെൻ മഗ്രാത്തും 916 വിക്കറ്റുകളുമായി പാക് ഇതിഹാസ ബൗളർ വസിം അക്രമുമാണ് ആൻഡേഴ്‌സണിന്റെ മുന്നിലുള്ളത്. ഇവരുടെ റെക്കോഡ് മറികടക്കാനുള്ള ബാല്യം ആന്‍ഡേഴ്‌സനുണ്ടെന്ന് തന്നെയാണ് നിലവിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :