കുറഞ്ഞ ഓവർ നിരക്ക്; വിരാട് കോഹ്‌ലിയ്ക്ക് 12 ലക്ഷം രൂപ പിഴ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (11:15 IST)
യുഎഇ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഐ‌പിഎൽ അധികൃതർ. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് പിഴ ചുമത്തിയിരിയ്ക്കുന്നത്. കോഹ്‌ലി ഐ‌പിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചു എന്നും കുറഞ്ഞ ഓവർ നിരക്കിന് 12 രൂപ പിഴ അടയ്ക്കണം എന്നും ഐ‌പിഎൽ അധികൃതർ അറിയിച്ചു.

മത്സരത്തിൽ 97 റൺസിന് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് അധികൃതർ കോഹ്‌ലിയ്ക്ക് മേൽ പിഴ ചുമത്തിയിരിയ്ക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ 1 റൺസ് മാത്രം എടുത്താണ് കോഹ്‌ലി പുറത്തായത്. പഞ്ചാബ് ക്യാപ്‌റ്റൻ കെഎൽ രാഹുലിന്റെ രണ്ട് ക്യാച്ചുകൾ തുടരെ പാഴാക്കിയതിലും കോഹ്‌ലി വിമർശന നേരിടുന്നുണ്ട്. നിശ്ചിത ഓവറിൽ 206 റൺസെടുത്ത പഞ്ചാബിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ ബാംഗ്ലൂരിനായില്ല. 17 ഓവറില്‍ 109 റൺസ് എന്ന നിലയിൽ ബാംഗ്ലൂരിന് കളി അവസാനിപ്പിയ്ക്കേണ്ടിവന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :