അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 18 ഓഗസ്റ്റ് 2020 (15:48 IST)
ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിൽ മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. നിലവിൽ ഐപിഎല്ലിൽ ഏറ്റവുമധികം കപ്പുകൾ സ്വന്തമാക്കിയ നായകനായ രോഹിത്ത് യുഎഇയിൽ തന്റെ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
നിലവിൽ
ഐപിഎൽ ടൂർണമെന്റിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച പുരസ്‌കാരങ്ങൾ എന്ന നേട്ടത്തിനരികെയാണ് രോഹിത്. 17 തവണയാണ് ഐപിഎല്ലിൽ രോഹിത് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ളത്. 20 തവണ മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കിയ എബി ഡിവില്ലിയേഴ്‌സും 21 തവണ സ്വന്തമാക്കിയ ക്രിസ് ഗെയിലുമാണ് രോഹിത്തിന് മുന്നിലുള്ളത്.
ഐപിഎല്ലില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ മുംബൈ ഇന്ത്യന്‍സ് താരമായും രോഹിത് ഇത്തവണ മാറിയേക്കും. ഈ നേട്ടം സ്വന്തമാക്കാൻ വെറും 256 റൺസ് മാത്രമാണ് രോഹിത്തിന് ആവശ്യമായുള്ളത്.