അക്ഷർ പട്ടേലിന് പരിക്ക്, ഏഷ്യാകപ്പ് ഫൈനലിൽ പകരക്കാരനായി വാഷിങ്ടൺ സുന്ദർ

അഭിറാം മനോഹർ| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (09:49 IST)
ഇന്ത്യന്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. താരത്തിന് പരിക്കിനെ തുടര്‍ന്ന് ഏഷ്യാകപ്പ് ഫൈനല്‍ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരക്കാരനായി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ക്യാമ്പിലെത്തും.

ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെയാണ് അക്ഷര്‍ പട്ടേലിന് പരിക്കേറ്റത്. ഇരുകൈകള്‍ക്കും മുറിവേറ്റതായാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരെ 34 പന്തുകളില്‍ 42 റണ്‍സെടുത്ത താരം ക്രീസില്‍ നില്‍ക്കുന്ന സമയമത്രയും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു. നിലവില്‍ അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ക്യാമ്പില്‍ തന്നെയുണ്ട്. എന്നാല്‍ പന്തെറിയുന്നതിനും മറ്റും താരത്തിന് പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :