നിയമം എല്ലാവർക്കും ഒരു പോലെ, നെക്ക് ഗാർഡ് നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (20:08 IST)
നെക്ക് ഗാര്‍ഡ് നിര്‍ബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബര്‍ 1 മുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാര്‍ നിര്‍ബന്ധമായും നെക്ക് ഗാര്‍ഡ് ധരിക്കണമെന്നാണ് നിര്‍ദേശം. ഇതോടെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമടക്കമുള്ള താരങ്ങള്‍ നെക്ക് ഗാര്‍ഡ് ധരിക്കാന്‍ നിര്‍ബന്ധിതരാകും. 2015ല്‍ നെക്ക് പ്രൊട്ടക്ടര്‍ ഉപയോഗിക്കാന്‍ ഇരുവരും വിസമ്മതിച്ചിരുന്നു.

സെപ്റ്റംബര്‍ 7ന് ദക്ഷിണാഫ്രിക്കയ്‌കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പേസര്‍ കഗിസോ റബാഡയുടെ ബൗണ്‍സര്‍ ബോളില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് തീരുമാനം. ആഭ്യന്തര,അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫാസ്റ്റ്/മീഡിയം പേസ് നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ നിര്‍ബന്ധമായും നെക് ഗാര്‍ഡ് ധരിക്കണമെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :