മെൽബണ്‍|
jibin|
Last Modified വെള്ളി, 27 ജനുവരി 2017 (14:25 IST)
ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പെ ഓസ്ട്രേലിയന്‍ ടീമിന് തിരിച്ചടി. കണങ്കാലിനേറ്റ പരുക്ക് മൂലം നായകന് സ്റ്റീവ് സ്മിത്ത് കളിക്കാത്തതാണ് കങ്കാരുക്കള്‍ക്ക് തിരിച്ചടിയായത്.
പരുക്ക് നിസാരമല്ലെന്നും ഏഴ് ദിവസമെങ്കിലും മതിയായ ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ സ്മിത്തിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഒരാഴ്ചയോളം താരം ടീമില്‍ നിന്ന് മാറി നില്‍ക്കുമെന്ന് വ്യക്തമായി.
30ന് ആരംഭിക്കുന്ന പരമ്പരയില്‍ ആരെ നായകനാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. വിശ്രമത്തിനായി ഉപനായകൻ ഡേവിഡ് വാർണറെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതും അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
അടുത്തമാസമാണ് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ടെസ്റ്റില്‍ ഒന്നാം റാങ്കില്‍ തുടരുന്ന ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി റാങ്ക് മെച്ചപ്പെടുത്തേണ്ടത് ഓസ്ട്രേലിയ്ക്ക് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് വാര്‍ണര്‍ക്ക് ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്. വാര്‍ണറാകും ടീമിന്റെ ആയുധമെന്ന് സ്മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.