ഹൊബാർട്ട്|
jibin|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (13:31 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് നാണം കെട്ട തോല്‍വി. ഇന്നിംഗ്സിനും 80 റൺസിനുമാണ് ഓസീസ് തോറ്റത്. രണ്ടാം ഇന്നിംഗ്‌സില്‍ 121/2 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ161 റണ്‍സിന് പുറത്താകുകയായിരുന്നു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.
സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 85, രണ്ടാം ഇന്നിംഗ്സ് 161. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 326.
തലേദിവസത്തെ സ്‌കോറിനോട് 40 റൺസ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിലപ്പെട്ട എട്ട് വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ആറ് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ അബോട്ടും നാല് വിക്കറ്റ് വീഴ്ത്തിയ റബാഡയുമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
ഉസ്മാൻ കവാജ (64), സ്റ്റീവ് സ്മിത്ത് (31), ഡേവിഡ് വാർണർ (45) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. വോഗ്‌സ് (2), ബോണ്‍സ് (0), ഫെര്‍ഗ്യൂസണ്‍ (1) നെവില്‍ (6) മെന്നി (0), സ്റ്റര്‍ക്ക് (0) ലിയോണ്‍ (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഹസില്‍വുഡ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നേടിയ അബോട്ട് മത്സരത്തിൽ ഒമ്പത് വിക്കറ്റ് നേട്ടം കൊയ്ത് മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി. ഡികോക്കിന്റെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 326 റണ്‍സിലെത്തിയത്. 17 ഫോറുകളുടെ അകമ്പടിയോടുകൂടി ഡികോക്ക് 104 റണ്‍സെടുത്തു.