ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 24 ജനുവരി 2017 (19:44 IST)
ഇന്ത്യന്‍ പര്യടനത്തില്‍ ഡേവിഡ് വാര്‍ണറായിരിക്കും ടീമിന്റെ ആയുധമെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത്.
ഞാനും വാര്‍ണറുമടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായര്‍ പുറത്തെടുത്തതു പോലെയുള്ള ഇന്നിംഗ്‌സുകള്‍ വാര്‍ണറില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നുണ്ടെന്നും സ്‌മിത്ത് പറഞ്ഞു.
വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍ മികച്ച പ്രകടനം അനിവാര്യമാണ്. സീനിയർ താരങ്ങൾ തിളങ്ങിയാല്‍ നല്ല സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കും. വാര്‍ണര്‍ അതിവേഗം മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ ടീമിന് നേട്ടമാണ്. വന്‍ ടോട്ടലുകള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ പ്രകടനം സഹായിക്കുമെന്നും ഓസീസ് നായകന്‍ അഭിപ്രായപ്പെട്ടു.
അടുത്തമാസമാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുക. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് നടക്കുക.
23ന് പൂനെയിലാണ് ആദ്യ മത്സരം. തുടർന്ന് ബംഗളുരു, റാഞ്ചി, ധർമശാലയുമാണ് വേദിയാകും.