മൂന്ന് ഫോര്‍മാറ്റുകളില്‍ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍; പരീക്ഷണത്തിനൊരുങ്ങി ഇന്ത്യയും

രേണുക വേണു| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (15:40 IST)

മൂന്ന് ഫോര്‍മാറ്റുകളില്‍ മൂന്ന് വ്യത്യസ്ത നായകന്‍മാരെ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. ഓസ്‌ട്രേലിയ അടക്കമുള്ള പ്രമുഖ ടീമുകള്‍ നേരത്തെ ഇങ്ങനെയൊരു പരീക്ഷണം നടത്തിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ടി 20 യിലും മൂന്ന് വ്യത്യസ്ത നായകന്‍മാരെ നിയോഗിക്കുന്നത് ജോലി ഭാരം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. മൂന്ന് ഫോര്‍മാറ്റുകളിലും ഒരേസമയം നായകസ്ഥാനത്ത് ഇരിക്കുന്നത് മാനസികമായി കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായി വിരാട് കോലി പരോക്ഷമായി തുറന്നുപറഞ്ഞിരുന്നു. ടെസ്റ്റില്‍ കോലി നായകസ്ഥാനത്ത് തുടരും. ടി 20 യിലും ഏകദിനത്തിലും വേറെ രണ്ട് താരങ്ങളെ നായകന്‍മാര്‍ ആക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഏകദിനത്തില്‍ രോഹിത് ശര്‍മയെയും ടി 20 യില്‍ ശ്രേയസ് അയ്യരെയും നായകന്‍മാര്‍ ആക്കുന്നത് ബിസിസിഐയുടെ പരിഗണനയിലുണ്ട്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :