അനുബന്ധ വാര്‍ത്തകള്‍
- ക്യാപ്റ്റൻ സ്ഥാനം കോലിയുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് ബിസിസിഐ, ഏകദിന നായകനായും രോഹിത്ത് എത്തിയേക്കും
- തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്കി ബിസിസിഐ; രോഹിത്തിന് വെല്ലുവിളികള്‍ ഏറെ
- ഏകദിന നായകസ്ഥാനം ഒഴിയാന്‍ കോലിക്ക് താല്പര്യമില്ലെന്ന് റിപ്പോര്‍ട്ട്; ബിസിസിഐ ആവശ്യപ്പെട്ടാല്‍ കടിച്ചുതൂങ്ങില്ല !
- പുതിയ ക്യാപ്റ്റനായി ആര് വേണം? ബിസിസിഐയുടെ ചോദ്യത്തിനു രണ്ട് പേരുകള്‍ നിര്‍ദേശിച്ച് ദ്രാവിഡ്
- പേരുകേട്ട താരങ്ങള്‍ ഇങ്ങനെ മോശം ക്രിക്കറ്റ് കളിക്കുമ്പോള്‍ ബിസിസിഐ ഇടപെടണം, പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരണം; രൂക്ഷമായി പ്രതികരിച്ച് കപില്‍ ദേവ്
ബിസിസിഐ അനുവാദം നൽകി, എൻസിഎ തലപ്പത്തേക്ക് വിവിഎസ് ലക്ഷ്‌മൺ
നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് ഇന്ത്യൻ മുൻ താരം വിവിഎസ് ലക്ഷ്‌മൺ. ഇന്ത്യൻ പരിശീലകനായി ദ്രാവിഡിനെ കൊണ്ടുവന്നതിന് പിന്നാലെയാണ് എൻസിഎ തലപ്പത്തേക്ക് ലക്ഷ്‌മണും എത്തുന്നത്.
ഇന്ത്യ എയുടെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് ശേഷമാകും ലക്ഷ്‌മൺ ചുമതലയേൽക്കുക. ദ്രാവിഡും ലക്ഷ്‌മണും തമ്മിൽ ക്രിക്കറ്റ് കളത്തിന് പുറത്തും മികച്ച സൗഹൃദമാണുള്ളത്. എൻസിഎ തലപ്പത്തേക്ക് ലക്ഷ്‌മണെ ത്തിക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. രണ്ട് മാസം മുൻപ് എൻസിഎ തലപ്പത്തേക്ക് വരാനുള്ള ബിസിസിഐയുടെ ആവശ്യം ലക്ഷ്‌മൺ നിരസിച്ചിരുന്നു.നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററാണ് ലക്ഷ്‌മൺ.