കോവിഡ് 19: ഇന്ത്യൻ താരങ്ങൾ പന്തിൽ ഉമിനീര് ഉപയോഗിക്കില്ല എന്ന് ഭുവനേശ്വർ കുമാർ

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 11 മാര്‍ച്ച് 2020 (16:20 IST)
ധർമശാല: ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത ഏകദിന പരമ്പരയിൽ മുൻകരുതലുമായി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ബൗളർമാർ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിയന്ത്രിക്കും പേസ് ബോളർ വ്യക്തമാക്കി.

ഇക്കാര്യത്തിൽ ടീം ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കും എന്ന് ഭുവനേശ്വർ കുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപോർട്ട് ചെയ്യുന്നു. പന്തിന് കൂടുതൽ സ്വിങ് ലഭിക്കുന്നതിനാണ് ബൗളർമാർ പന്തിൽ ഉമിനീര് പുരട്ടാറുള്ളത്. മിക്ക ബോളർമാരും ഈ രീതി പിന്തുടരാറുണ്ട്.

വ്യാഴാഴ്ചയാണ് മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഇന്ത്യാ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് തുടക്കാമാകുന്നത്. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകളും തമ്മിൽ ഹസ്തദാനം ചെയ്യേണ്ട എന്നും താരങ്ങൾ ആരാധകർക്കൊപ്പം സെൽഫി എടുക്കില്ല എന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ചീഫ് മെഡിക്കൽ ഓഫീസർ ടീമിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :