അഭിറാം മനോഹർ|
Last Modified വ്യാഴം, 13 മെയ് 2021 (19:42 IST)
പാകിസ്‌താൻ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്ഥാൻ സ്റ്റാർ പേസർ മുഹമ്മദ് ആമിർ. സാങ്കേതികമായി കുറവുകളുള്ള യുവതാരങ്ങളാണ് പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത്. എന്നാൽ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും പോലുള്ള ടീമുകളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തയ്യാറായ താരങ്ങളാണുള്ളതെന്നും ആമിർ തുറന്നടിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിലൂടെയും മറ്റു ടൂര്‍ണമെന്റുകളിലൂടെയുമെല്ലാം കളിച്ച്
എന്തിനും തയ്യാറായ ശേഷമാണ് ദേശീയ ടീമുകളിലേക്കു വരുന്നത്. എന്നാൽ പാകിസ്ഥാനിലാകട്ടെ ദേശീയ ടീമിലെത്തിയ ശേഷമാണ് യുവതാരങ്ങള്‍ കൂടുതല്‍ പഠിക്കുന്നത്. ഇഷാൻ കിഷനെയും സൂര്യകുമാറിനെയുമെല്ലാം നോക്കു. ആദ്യമത്സരം മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഈ താരങ്ങൾക്കറിയാം. അന്താരാഷ്ട്ര ക്രിക്കറ്റെന്നാല്‍ നിങ്ങള്‍ക്കു ജോലി പഠിച്ചെടുക്കാനുള്ള സ്‌കൂള്‍ ക്രിക്കറ്റല്ലെന്ന് പാകിസ്ഥാൻ മനസിലാക്കണമെന്നും ആമിർ പറഞ്ഞു.