ടി20 ലോകകപ്പ് മാറ്റിവെക്കണോ? പ്രതികരണവുമായി സംഗക്കാര

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (14:33 IST)
കൊറോണ വൈറസ് വ്യാപനത്തിന് ശമനം കാണാത്ത സാഹചര്യത്തിൽ ഒക്‌ടോ‌ബറിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കണമോ എന്ന ചർച്ചയിലാണ് ക്രിക്കറ്റ് ലോകം.നിലവിൽ ഓസ്ട്രേലിയ വേദിയാകുന്ന ലോകകപ്പ് മാറ്റിവെക്കുന്നതിനാണ് അധികം സാധ്യതയും. ഈ സാഹചര്യത്തിൽ ലോകകപ്പിന്റെ നടത്തിപ്പിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ ശ്രീലങ്കൻ ക്യാപ്‌റ്റനും നിലവിലെ എംസിസി പ്രസിഡന്റുമായ കുമാര്‍ സംഗക്കാര.

നിലവിലെ സാഹചര്യം വിലയിരുത്തിയല്ല തീരുമാനമെടുക്കേണ്ടതെന്നും വൈറസിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വൈറസ് എപ്പോൾ പൂർണമായി മാറുമെന്ന് പറയാനാവില്ല.ഈ രോഗത്തെ അംഗീകരിച്ചുകൊണ്ട് വേണോ ഇനിയുള്ള ജീവിതം. ഇതിനുള്ള പ്രതിരോധ മരുന്ന് എപ്പോള്‍ കണ്ടെത്തും? ഇതിനൊക്കെയുള്ള ഉത്തരം കണ്ടെത്തുന്നത് പ്രയാസകരമാണ്. ഇത്തരം കാര്യങ്ങളിൽ ഐസിസി വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം തീരുമാനങ്ങളിൽ എത്തുകയാണ് ഉചിതമെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :