ഇന്ത്യ - വിന്‍ഡീസ്: നാലാം ഏകദിനം ഇന്ന്

  ഇന്ത്യ - വിന്‍ഡീസ് , ഏകദിനം , ധോണി , കൊഹ്‌ലി , ധർമ്മശാല , ധോണി
ധർമ്മശാല| jibin| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (10:15 IST)
ഇന്ത്യ - വിന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം ഏകദിനം ഇന്ന് ധർമ്മശാലയിൽ നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് ഒപ്പം നില്‍ക്കുകയാണ്. അതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.

ഹുദ് ഹുദ് കൊടുങ്കാറ്റിനെത്തുടർന്ന്
വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന മൂന്നാം ഏകദിനം ഉപേക്ഷിച്ചിരുന്നു. കൊച്ചിയിൽ നടന്ന ആദ്യ കളിയില്‍ വിന്‍ഡീസ് തകര്‍പ്പന്‍ ജയം നേടിയപ്പോള്‍. ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ച് വരവ് നടത്തിയിരുന്നു.

വിരാട് കൊഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയതാണ് ടീം ഇന്ത്യയ്ക്ക് സന്തോഷം പകരുന്ന പ്രധാനവാർത്ത. കൂട്ടത്തില്‍ നായകൻ ധോണിയും സുരേഷ് റെയ്‌നയും മികച്ച പ്രകടനം കാഴ്ച് വെക്കുന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. വിൻഡീസ്
നിരയില്‍ സ്മിത്ത്, പൊള്ളാർഡ്, സാമുവൽസ്, രാംദിൻ, ബ്രാവോമാരുടെ ബാറ്റിംഗിലാണ് ടീമിന്റെ പ്രതീക്ഷ. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഇത്തവണ ധർമ്മശാലയിൽ ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :