ലോകകപ്പ് നിലനിര്‍ത്താന്‍ ധോണി ക്യാപ്റ്റനായി തുടരണം: ഗാംഗുലി

  മഹേന്ദ്രസിംഗ് ധോണി , സൗരവ് ഗാംഗുലി , ധോണി , ക്രിക്കറ്റ്
കൊല്‍ക്കത്ത| jibin| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (14:15 IST)
അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് നിലനിര്‍ത്താന്‍ മഹേന്ദ്രസിംഗ് ധോണി ക്യാപ്റ്റനായി തുടരണമെന്ന് ഇന്ത്യയുടെ എക്കാലെത്തെയും മികച്ച ക്യാപ്‌റ്റനായ സൗരവ് ഗാംഗുലി. ധോണിയുടെ നേതൃത്വത്തില്‍ ലോകകപ്പ് നിലനിര്‍ത്താന്‍ പറ്റിയ സാഹചര്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്നും ഗാംഗുലി പറഞ്ഞു.

അടുത്ത വര്‍ഷമാദ്യം ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ ബൗണ്‍സും പേസും നിറഞ്ഞ പിച്ചുകള്‍ ഇന്ത്യന്‍ നിരയ്ക്ക് വെല്ലുവിളി ഉണ്ടാക്കുമെങ്കിലും കപ്പ് നിലനിര്‍ത്താന്‍ പറ്റിയ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും ഗാംഗുലി പറഞ്ഞു.

വിദേശത്ത് ധോണിയുടെ റെക്കോര്‍ഡുകള്‍ അത്ര മികച്ചതല്ലെങ്കിലും. നിലവിലെ ജേതാക്കളായാണ് ഇന്ത്യ അവിടെയെത്തുന്നതിനാല്‍ മികവ് കാട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകദിനത്തിലെ മികവും നിലവിലെ ജേതാക്കളെന്ന ആത്മവിശ്വാസവും ഏത് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും ഇന്ത്യയെ തുണയ്ക്കുമെന്നും മുന്‍ നായകന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :