കിങ്സ്റ്റണ്|
സജിത്ത്|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (08:17 IST)
ഇന്ത്യയ്‌ക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിന്‍ഡീസിന് ബാറ്റിംങ്ങ് തകര്‍ച്ച. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 15.5 ഓവറില്‍ 48 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസിന് നാല് വിക്കറ്റ് നഷ്ടമായി. മഴയെത്തിയതിനാലാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസ് രക്ഷപ്പെട്ടത്.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന് ഒരു റണ്‍സെടുത്ത രാജേന്ദ്ര ചന്ദ്രികയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത് ഇഷാന്തിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ഷമിയുടെ പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മര്‍ലണ്‍ സാമുവെല്‍സും 20 റണ്‍സെടുത്ത ഡാറണ്‍ ബ്രാവൊയും അമിത് മിശ്രയുടെ പന്തില്‍ 23 റണ്‍സെടുത്ത് ക്രെയിഗ്
ബ്രാത്ത് വെയ്റ്റും പുറത്തായി.
ആദ്യദിനം196 റണ്‍സിനായിരുന്ന് വിന്‍ഡീസിന്റെ ബാറ്റിംങ്ങ് അവസാനിച്ചത്. തുടര്‍ന്ന് രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ചെങ്കിലും പല സമയത്തായി മഴമൂലം കളി തടസ്സപ്പെടുകയായിരുന്നു.