കിംഗ്സ്റ്റണ്|
സജിത്ത്|
Last Modified ഞായര്‍, 31 ജൂലൈ 2016 (10:55 IST)
കിംഗ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസ് 196 റണ്‍സിന് പുറത്തായി. 52.3 ഓവറിലായിരുന്നു എല്ലാവരും പവലിയനിലെത്തിയത്. 52 റൺസിന് അഞ്ചു വിക്കറ്റു വീഴ്ത്തിയ അശ്വിനാണ് വിൻഡീസിനെ തകർത്തത്.
മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ അമിത് മിശ്ര ഒരു വിക്കറ്റ് നേടി. ക്രെയ്ഗ് ബ്രാത്‌വെയ്റ്റും ഡാരെൻ ബ്രാവോയും സ്കോർ ബോർഡിൽ നാലു റൺസെടുത്തപ്പോഴേക്കും പുറത്തായി. രണ്ടു പേരെയും തൊട്ടടുത്ത പന്തുകളിൽ ഇശാന്ത് ശർമയാണ് മടക്കിയത്.
തൊട്ടടുത്ത പന്തിൽ ബ്രാവോ സ്ലിപ്പിൽ കോഹ്‌ലിയുടെ ഉജ്വല ക്യാച്ചിൽ പൂജ്യനായി മടങ്ങി. എന്നാൽ ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജർമെയ്ൻ ബ്ലാക്ക്‌വുഡും (62) മർലോൺ സാമുവൽസും വിൻഡീസിന് പ്രതീക്ഷ പകർന്നു. കമ്മിൻസ് 24 റൺസ് നേടി പുറത്താകാതെ നിന്നു.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍
മറുപടി ബാറ്റിംഗില്‍
ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന നിലയിലാണ്. 75 റണ്‍സുമായി ലോകേഷ് രാഹുലും ,18 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണു ക്രീസില്‍. 27 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.