വിന്‍ഡീസിന് രണ്ട് ട്വന്റി–20 ലോകകപ്പുകള്‍ നേടിക്കൊടുത്ത സമിയെ ബോര്‍ഡ് ചതിച്ചു

ട്വന്റി –20, ഏകദിന ഫോർമാറ്റുകളിൽ നിന്ന് വിരമിക്കില്ല

darren sammy , west indies , cricket , dhoni , ഡാരെന്‍ സമി , വെസ്‌റ്റ് ഇന്‍ഡീസ് , ലോകകപ്പ്
സെന്റ് ലൂസിയ| jibin| Last Modified ശനി, 6 ഓഗസ്റ്റ് 2016 (14:03 IST)
വെസ്‌റ്റ് ഇന്‍ഡീസിന് രണ്ട് ലോകകപ്പുകള്‍ നേടികൊടുത്ത ട്വന്റി–20 നായകന്‍ ഡാരെന്‍ സമി ക്യാപ്റ്റൻ സ്‌ഥാനം രാജിവെച്ചു. വിൻഡീസ് ദേശീയ ടീമിൽ സ്‌ഥാനം ലഭിക്കാനുള്ള യോഗ്യത തനിക്കില്ലെന്നും ബോർഡ് വിലയിരുത്തിയതിനാലാണ് താന്‍ നായക സ്ഥാനം ഉപേക്ഷിക്കുന്നതെന്നും വീഡിയോ സന്ദേശത്തിൽ സമി വ്യക്‌തമാക്കി.

ട്വന്റി –20, ഏകദിന ഫോർമാറ്റുകളിൽ നിന്ന് വിരമിക്കൽ ഉടനെയുണ്ടാകില്ല. ബോർഡ് ഭാവിയിലേക്കാണ് നോക്കുന്നത്. അതിനാലാണ് ഞാന്‍ നായകസ്ഥാനം ഉപേക്ഷിക്കുന്നത്. പുതിയ നായകന് അഭിനന്ദനം അറിയിക്കുന്നു. തീരുമാനത്തില്‍ വേദനയില്ലെന്നും
വിൻഡീസ് ചെയർമാന്റെ നിർദേശം അനുസരിച്ചാണ് രാജിയെന്നും സമി പറഞ്ഞു.

2011ലാണ് സമി വിൻഡീസിന്റെ നായക സ്‌ഥാനം ഏറ്റെടുക്കുന്നത്. 47 ട്വന്റി–20 മത്സരങ്ങളിൽ സമിയുടെ നേതൃത്വത്തിൽ കളിച്ച വിൻഡീസ് 27 കളികളിൽ വിജയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :