India vs Zimbabwe 4th T20I: സിംബാബ്വെയ്‌ക്കെതിരായ നാലാം ട്വന്റി 20 ഇന്ന്, സാധ്യത ഇലവന്‍

മൂന്നാം മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ ഇന്നും നിലനിര്‍ത്തിയേക്കും

India vs Zimbabwe
India vs Zimbabwe
രേണുക വേണു| Last Modified ശനി, 13 ജൂലൈ 2024 (10:17 IST)

India vs Zimbabwe 4th T20I: സിംബാബ്വെയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതല്‍ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 2-1 ന് പരമ്പരയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഇന്നത്തെ കളി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

മൂന്നാം മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ ഇന്നും നിലനിര്‍ത്തിയേക്കും. മലയാളി താരം സഞ്ജു സാംസണ്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. ബാറ്റിങ് ഓര്‍ഡറില്‍ സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കുമോ എന്ന് മാത്രമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്‌




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :