ഊതല്ലെ, ഊതിയാൽ തീപ്പാറും, ഗംഭീറാണ് ഇനി ഇന്ത്യയുടെ കോച്ച്, ക്രിക്കറ്റ് ലോകത്തിന് മുന്നറിയിപ്പ് നൽകി ഡെയ്ൽ സ്റ്റെയ്ൻ

അഭിറാം മനോഹർ| Last Modified വെള്ളി, 12 ജൂലൈ 2024 (19:11 IST)
ഇന്ത്യന്‍ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ തിരെഞ്ഞെടുത്തതിനെ പ്രശംസിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസറായ ഡെയ്ല്‍ സ്റ്റെയ്ന്‍. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകസ്ഥാനത്ത് നിന്നും ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഗംഭീറിനെ മുഖ്യപരിശീലകനായി നിയമിച്ചത്. ഗംഭീര്‍ പരിശീലകനാാകുന്നതോടെ ഇന്ത്യന്‍ ടീമിന്റെ ശൈലി തന്നെ മാറുമെന്നാണ് സ്റ്റെയ്ന്‍ അഭിപ്രായപ്പെടുന്നത്.


ഞാന്‍ ഗംഭീറിന്റെ ഒരു ആരാധകനാണ്. പ്രത്യേകിച്ചും ഗ്രൗണ്ടില്‍ അദ്ദേഹം പുലര്‍ത്തന്ന അഗ്രഷന്‍. വളരെ കുറച്ച് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഗ്രൗണ്ടിലും അഗ്രഷനോടെ കളിക്കുകയുള്ളു. നമ്മള്‍ ഒന്ന് ചെയ്താല്‍ അതിന് മറുപടി നല്‍കുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് അവന്‍. അത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഗംഭീര്‍ ആ സ്വഭാവം ഇന്ത്യന്‍ ടീമിലും കൊണ്ടുവരുമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോകക്രിക്കറ്റില്‍ തന്നെ ടീമുകള്‍ കൂടുതല്‍ അഗ്രസീവാകുകയും പോരാട്ടവീര്യം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. ഗ്രൗണ്ടില്‍ ഇങ്ങനെയാണെങ്കിലും കളിക്കളത്തിന് പുറത്ത് ഗംഭീര്‍ ഒരു ജെന്റില്‍മാനാണ്. സമര്‍ഥനായ കളിക്കാരനാണ് ഗംഭീര്‍. ഇന്ത്യന്‍ ടീമിനൊപ്പം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗംഭീറിനാകും. സ്റ്റെയ്ന്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :