India vs West Indies 2nd Test Score card: റിസ്‌ക്ക് എടുത്തത് എട്ടിന്റെ പണിയാകുമോ? വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 289 റണ്‍സ്

ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്

രേണുക വേണു| Last Modified തിങ്കള്‍, 24 ജൂലൈ 2023 (08:58 IST)

2nd Test Score card: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനം വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 289 റണ്‍സ്. 365 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 76-2 എന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ അവസാന ദിനം വിന്‍ഡീസ് 289 റണ്‍സ് കൂടി എടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സായപ്പോള്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെറും 24 ഓവറിലാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 181 റണ്‍സ് നേടിയത്. രോഹിത് ശര്‍മ (44 പന്തില്‍ 57), ഇഷാന്‍ കിഷന്‍ (34 പന്തില്‍ പുറത്താകാതെ 52) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 255 റണ്‍സിന് ഓള്‍ഔട്ടായി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :