കരുണരത്നയുടെ സെഞ്ചുറി പാഴായി: പിങ്ക് ബോൾ ടെസ്റ്റിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (19:21 IST)
ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ 238 റൺസിന് കീഴടക്കി രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 446 റൺസ് വിജയക്ഷ്യം പിന്തുടർന്നിറങ്ങിയ രണ്ടാം ഇന്നിങ്‌സിൽ 208 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 107 റൺസുമായി നായകൻ കരുണരത്‌നയും അർധസെഞ്ചുറിയുമായി കുശാൽ മെൻഡിസുമാണ് ലങ്കൻ നിരയിൽ ആകെ തിളങ്ങിയ ബാറ്റ്സ്മാന്മാർ.

നാലു വിക്കറ്റ് വീഴ്‌ത്തിയ രവി‌ചന്ദ്ര അശ്വിനും 3 വിക്കറ്റുകൾ വീഴ്‌ത്തിയ ജസ്‌പ്രീത് ബു‌മ്രയുമാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്.അക്സര്‍ പട്ടേല്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :