India vs Sri Lanka, 1st Test, Day 5 Live Updates: ഭീഷണി കൂട്ടുകെട്ട് പൊളിച്ച് ജഡേജ; അഞ്ചാം ദിനം ത്രില്ലറിലേക്ക് !
India vs Sri Lanka, 1st Test Day 5
India vs Sri Lanka, 1st Test, Day 5 Live Updates: ഗല്ലെ ടെസ്റ്റിന്റെ അഞ്ചാം ദിനം ത്രില്ലറിലേക്ക്. ആതിഥേയരായ ശ്രീലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് 228 റൺസ്, ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് അഞ്ച് വിക്കറ്റുകൾ ! 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടിയിട്ടുണ്ട്.
ഭീഷണി കൂട്ടുകെട്ട് പൊളിച്ചത് ജഡേജ
നാലാം ദിനം കളി നിർത്തുമ്പോൾ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിൽ 84-4 എന്ന നിലയിൽ ആയിരുന്നു. അഞ്ചാം ദിനമായ ഇന്ന് ശ്രീലങ്കയ്ക്കായി നായകൻ ധനഞ്ജയ ഡി സിൽവയും സൊനാൽ ദിനുഷയും മികച്ച ചെറുത്തുനിൽപ്പ് നടത്തി. ടീം സ്‌കോർ 142 ആയപ്പോൾ രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നായകൻ ധനഞ്ജയയെ മാനവ് സുതാറിന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. 151 പന്തിൽ ഏഴ് ഫോറുകളുടെ അകമ്പടിയോടെ 59 റൺസാണ് ധനഞ്ജയ നേടിയത്. ദിനുഷ 89 പന്തിൽ 52 റൺസുമായി ക്രീസിലുണ്ട്. നിരോഷൻ ഡിക് വെല്ലയാണ് കൂട്ട്.
സുതാറിന് രണ്ട് വിക്കറ്റ്
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്കായി 17 ഓവറിൽ 39 റൺസ് വഴങ്ങി മാനവ് സുതാർ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ്. Also Read: 'കാരം ബോൾ എറിയൂ'; ദേവ്ദത്ത് പടിക്കലിനോട് പന്ത് (വീഡിയോ)