അനുബന്ധ വാര്‍ത്തകള്‍
- Asia Cup 2023, India vs Pakistan Match: ഇന്നാണ് മക്കളേ ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ ! ഇന്ത്യ-പാക്കിസ്ഥാന് മത്സരം ഉച്ചയ്ക്ക് മൂന്ന് മുതല്‍, അറിയേണ്ടതെല്ലാം
- Asia cup: ബാബർ ഒട്ടും മാറിയിട്ടില്ല പണ്ടത്തെ ആ മര്യാദയും ബഹുമാനവും ഇപ്പോഴുമുണ്ട്, വിരാട് കോലിയുടെ വാക്കുകൾക്ക് മറുപടിയുമായി ബാബർ
- Asia cup: കോലിയെ സാക്ഷിയാക്കി കോലിയുടെ റെക്കോർഡ് നേട്ടം തകർക്കാൻ ബാബർ, ഇന്ത്യ- പാക് മത്സരത്തിൽ തീപ്പാറും
- Asia cup: ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാന് തിരിച്ചടി, ഷഹീൻ അഫ്രീദി കളിക്കുന്ന കാര്യം സംശയത്തിൽ
- എല്ലാവരും എളുപ്പത്തില്‍ ജയിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ വെല്ലിവിളികളെ ഞാന്‍ ഇഷ്ടപ്പെടുന്നു:ലോകകപ്പിനെ പറ്റി വിരാട് കോലി
India vs Pakistan Match Predicted 11: പരീക്ഷണത്തിനില്ല, ഓപ്പണിങ് രോഹിത് തന്നെ; ഇഷാന് കിഷന് മധ്യനിരയില്‍
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍
Asia Cup 2023, India vs Pakistan Match: ഏഷ്യാ കപ്പിലെ ആദ്യത്തെ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ശക്തരായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്ന് മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 2.30 നാണ് ടോസ്.
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇഷാന് കിഷനെ ഓപ്പണിങ് ഇറക്കാന്‍ വേണ്ടി രോഹിത് മധ്യനിരയിലേക്ക് ഇറങ്ങിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് കൂടി അടുത്തിരിക്കെ ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണത്തിനു ഇല്ലെന്നാണ് പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം. ഇഷാന് കിഷന് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തും.
ഇന്ത്യയുടെ സാധ്യത ഇലവന്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
അതേസമയം ശക്തമായ മഴയും കാറ്റും ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ശനിയാഴ്ചയും കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നാണ് പ്രവചനം.
യുകെ ആസ്ഥാനമായ മെറ്റ് ഓഫീസ് കാലാവസ്ഥ പ്രവചനം അനുസരിച്ച് കാന്‍ഡിയില്‍ ശനിയാഴ്ച മഴയ്ക്കുള്ള സാധ്യത 70 ശതമാനമാണ്. മത്സരം ആരംഭിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് മഴ വില്ലനായി എത്തുമെന്നാണ് പ്രവചനത്തില്‍ പറയുന്നു. കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മറ്റൊരു കാലാവസ്ഥ പ്രവചനത്തില്‍ മഴയ്ക്കുള്ള സാധ്യത 90 ശതമാനമാണെന്നും പറയുന്നു.