India vs Pakistan Asia Cup 2023 Match: തെളിഞ്ഞ ആകാശം, ഒഴിയാതെ മഴ ഭീഷണി; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഉടന്‍ ആരംഭിക്കും

രേണുക വേണു| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2023 (13:38 IST)

India vs Pakistan: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുന്ന ശ്രീലങ്കയിലെ കാന്‍ഡിയില്‍ അന്തരീക്ഷം തെളിഞ്ഞു. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാന്‍ഡിയില്‍ ഇന്ന് പ്രവചിച്ചിരിക്കുന്നത്. രാവിലെ മുതല്‍ കാര്‍മേഘങ്ങള്‍ മൂടികെട്ടിയ ആകാശമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. നേരിയ തോതില്‍ കാര്‍മേഘങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കളി ആരംഭിക്കാന്‍ അത് തടസമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വെയില്‍ കുറവായതിനാല്‍ ഔട്ട്ഫീല്‍ഡ് ബാറ്റര്‍മാര്‍ക്ക് അത്ര അനുകൂലമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മഴയ്ക്കുള്ള സാധ്യത ഇന്നലെത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും വൈകിട്ടോടെ കാലാവസ്ഥ മോശമാകാനാണ് സാധ്യത.

70 ശതമാനം മഴയ്ക്കുള്ള സാധ്യതയാണ് കാന്‍ഡിയില്‍ നേരത്തെ പ്രവചിച്ചിരുന്നത്. മുന്‍ ദിവസങ്ങളിലും കാന്‍ഡിയിലെ കാലാവസ്ഥ മോശമായിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരവും ഇവിടെയാണ് നടക്കേണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :