ധോണി കളിക്കും, സൂപ്പര്‍താരങ്ങള്‍ പുറത്താകും; നാലാം ഏകദിനം പൊടിപൊടിക്കും

  new zelnad , India , ms dhoni , virat kohli , cricket , മഹേന്ദ്ര സിംഗ് ധോണി , ന്യൂസിലന്‍ഡ് , രോഹിത് ശര്‍മ്മ , കോഹ്‌ലി
ഹാമില്‍‌ട്ടന്‍| Last Modified ബുധന്‍, 30 ജനുവരി 2019 (18:01 IST)
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണി കളിച്ചേക്കും. പേശിവലിവ് മൂലം മൂന്നാം ഏകദിനത്തില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം ഇന്ന് നെറ്റ്‌സില്‍ പരിശീലനം നടത്തി.

പരുക്കിന്റെ സൂചനകളൊന്നുമില്ലാതെയാണ് ധോണി പരിശീലനം നടത്തിയതെന്നത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നുണ്ട്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാകും അവസാന രണ്ട് ഏകദിന പരമ്പരകളിലും ടീമിനെ നയിക്കുക.

ധോണി മടങ്ങിയെത്തുമെങ്കിലും ദിനേഷ് കാര്‍ത്തിക്ക് ടീമില്‍ തുടരും. പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അങ്ങനെ സംഭവിച്ചാല്‍ കോഹ്‌ലിയുടെ പിന്‍‌ഗാമിയെന്ന വിശേഷണമുള്ള ശുഭ്‌മാന്‍ ഗില്‍ കളിക്കുമെന്ന് ഉറപ്പാണ്.
രോഹിത്തിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണര്‍മാരായി എത്തുമ്പോള്‍ മൂന്നാമന്റെ റോളായിരിക്കും ഗില്ലിനുണ്ടാകുക. നാലം നമ്പറില്‍ ധോണിയെത്തുമ്പോള്‍ കേദാര്‍ ജാദവ് അഞ്ചാമനായും പിന്നാലെ ദിനേഷ് കാര്‍ത്തിക്കും ക്രീസിലെത്തും. ഹര്‍ദ്ദിക് പാണ്ഡ്യ ഏഴാമനായി ഇറങ്ങും. ഇതോടെ അംബാട്ടി റായിഡുവാകും അന്തിമ ഇലവനില്‍ നിന്നും പുറത്താകും.

ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റിലും കാര്യമായ അഴിച്ചു പണിയുണ്ടാകും. ടെസ്‌റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ബോള്‍ എറിയുന്ന മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കും. പകരം ഖലീല്‍ അഹമ്മദ് അന്തിമ ഇലവനിലെത്തും. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തുടരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :