സൂപ്പര്‍താരം നാലാം ഏകദിനത്തില്‍ കളിച്ചേക്കും ?; നിര്‍ണായക നീക്കവുമായി രോഹിത് - ടീമില്‍ അഴിച്ചു പണിക്ക് സാധ്യത

 new zealand , india , cricket , virat kohli , rohit sharma , shubhman gill , ശുഭ്മാന്‍ ഗില്‍ , വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ , മഹേന്ദ്ര സിംഗ് ധോണി , ന്യൂസിലന്‍ഡ്
വെല്ലിംഗ്ടണ്‍| Last Modified ചൊവ്വ, 29 ജനുവരി 2019 (18:56 IST)
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശുഭ്മാന്‍ ഗില്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. പരമ്പര സ്വന്തമാക്കിയതിനാല്‍ റിസര്‍വ് ബെഞ്ചിലെ താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള നീക്കത്തിലാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ.

വിരാട് കോഹ്‌ലിയുടെ അഭാവവും മുന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങി വരവുമാണ് അടുത്ത രണ്ട് ഏകദിനങ്ങളുടെ പ്രത്യേകത. രോഹിത്തിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണര്‍മാരായി എത്തുമ്പോള്‍ മൂന്നാമന്റെ റോളായിരിക്കും ഗില്ലിനുണ്ടാകുക.

നാലം നമ്പറില്‍ ധോണിയെത്തുമ്പോള്‍ കേദാര്‍ ജാദവ് അഞ്ചാമനായും പിന്നാലെ ദിനേഷ് കാര്‍ത്തിക്കും ക്രീസിലെത്തും. ഹര്‍ദ്ദിക് പാണ്ഡ്യ ഏഴാമനായി ഇറങ്ങും.

ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റിലും കാര്യമായ അഴിച്ചു പണിയുണ്ടാകും. ടെസ്‌റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ബോള്‍ എറിയുന്ന മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കും. പകരം ഖലീല്‍ അഹമ്മദ് അന്തിമ ഇലവനിലെത്തും. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തുടരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :