India vs England Warm-up Match: ഗുവാഹത്തിയില്‍ മഴ കളിക്കുന്നു ! ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു, സ്‌ക്വാഡിലെ 15 പേരെയും കളിപ്പിക്കും

ഇന്ത്യയുടെ ആദ്യത്തെ സന്നാഹ മത്സരമാണ് ഇന്ന് നടക്കുന്നത്

രേണുക വേണു| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (16:10 IST)

India vs England Warm-Up Match: ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴ കാരണം വൈകുന്നു. ടോസ് ഇട്ടതിനു പിന്നാലെ മഴ ശക്തമായതോടെ ഒരോവര്‍ പോലും എറിയാന്‍ സാധിച്ചിട്ടില്ല. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തിട്ടുണ്ട്. ഗുവാഹത്തിയിലാണ് മത്സരം നടക്കുന്നത്. ലോകകപ്പ് സ്‌ക്വാഡിലെ 15 താരങ്ങളേയും ഇന്ത്യ ഇന്ന് പരീക്ഷിക്കും.

ഇന്ത്യയുടെ ആദ്യത്തെ സന്നാഹ മത്സരമാണ് ഇന്ന് നടക്കുന്നത്. ഒക്ടോബര്‍ മൂന്ന് ചൊവ്വാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം നടക്കുക.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :