അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ജൂലൈ 2021 (19:37 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഇതിഹാസസമാനമായ റെക്കോർഡുള്ള കളിക്കാരനാണ്. ഒരു ഐസിസി കിരീടം നായകനായി നേടാനായില്ലെങ്കിലും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാകാനുള്ള യാത്രയിലാണ് കോലി.
നിലവിൽ
സച്ചിൻ ടെൻഡുൽക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമായാണ് കോലിയെ കണക്കാക്കുന്നത്. ഇപ്പോഴിതാ മുപ്പതാം വയസിൽ തന്നെ ഇതിഹാസമായി തീർന്ന കോലി വിരമിക്കുമ്പോൾ എല്ലാ താരങ്ങൾക്കും മുകളിലായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്.
അവസരങ്ങൾ ലഭിച്ചപ്പോഴെല്ലം അത് മുതലെടുക്കാൻ കോലിക്കായിട്ടുണ്ട്. കോലിയെ ചെറുപ്പത്തിൽ തന്നെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ ഇതാണ് കാരണം. ആ സമയത്ത് രോഹിത്,കോലി എന്നിവരായിരുന്നു അവസരം തേടി ഉണ്ടായിരുന്നത്. ഇതിൽ കോലിയ്ക്കാണ് ടീമിൽ ഇടം നേടാനായത്. ഇന്ന് ഇപ്പോൾ നോക്കുമ്പോൾ 2 പേർക്കും വലിയ മാറ്റങ്ങൾ വന്നു.
കോലി കഠിനാധ്വാനിയായ താരമാണ്. ലോകത്തിലെ ഒന്നാമനാവാനുള്ള വാശി അവനിൽ ഉണ്ട് യുവരാജ് പറഞ്ഞു.