അഭിറാം മനോഹർ|
Last Modified ശനി, 20 മാര്‍ച്ച് 2021 (14:44 IST)
ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാനമത്സരം ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ടൂർണമെന്റിൽ റൺവേട്ടക്കാരുടെ തലപ്പെത്താൻ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അഞ്ചാം മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്.
പരമ്പരയിൽ രണ്ടും മൂന്നും മത്സരങ്ങളിൽ അർധ സെഞ്ചുറി സ്വന്തമാക്കിയ കോലി 151 റൺസാണ് നേടിയിട്ടുള്ളത്. അതേസമയം വെറും 7 റൺസ് വ്യത്യാസത്തിൽ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണർ ജേസൺ റോയ് രണ്ടാം സ്ഥാനത്തുണ്ട്. പരമ്പരയിൽ അർധ സെഞ്ചുറികൾ ഒന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് റോയ് കാഴ്‌ച്ചവെക്കുന്നത്.
121 റൺസുകളോടെ ഇന്ത്യൻ മധ്യനിര താരമായ ശ്രേയസ് അയ്യരാണ് പട്ടികയിൽ മൂന്നാമത്. അതേസമയം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 7 വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ ജോഫ്രാ ആർച്ചറാണ് മുന്നിൽ. അഞ്ച് വിക്കറ്റുകളോടെ ഇംഗ്ലണ്ടിന്റെ തന്നെ മാർക്ക് വുഡും ഇന്ത്യയുടെ
ശാർദൂൽ ഠാക്കൂറുമാണ് പട്ടികയിൽ ആർച്ചറിന് പിന്നിലുള്ളത്.