India vs England, 4th Test: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നുമുതല്‍ മാഞ്ചസ്റ്ററില്‍; കരുണ്‍ നായര്‍ ബെഞ്ചില്‍, ബുംറ കളിക്കും

നേരിയ മഴസാധ്യതയുള്ളതിനാല്‍ മത്സരത്തില്‍ ഇടയ്ക്കിടെ തടസം നേരിട്ടേക്കാം

Old Trafford test, Karun Nair India vs England 4th test, Karun Nair, karun nair innings, Karun Nair batting, Karun Nair form out, karun Nair Test career, Karun Nair Scores, കരുണ്‍ നായര്‍, കരുണ്‍ നായര്‍ കരിയര്‍, കരുണ്‍ നായര്‍ സ്‌കോര്‍
India vs England test Series
രേണുക വേണു| Last Modified ബുധന്‍, 23 ജൂലൈ 2025 (09:31 IST)

India vs England, 4th Test: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്ത്യ ഇന്ന് മാഞ്ചസ്റ്ററില്‍ ഇറങ്ങും. പരമ്പരയില്‍ 2-1 നു പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് മാഞ്ചസ്റ്റര്‍ ടെസ്റ്റ് നിര്‍ണായകം.

നേരിയ മഴസാധ്യതയുള്ളതിനാല്‍ മത്സരത്തില്‍ ഇടയ്ക്കിടെ തടസം നേരിട്ടേക്കാം. ടോസ് ലഭിക്കുന്നവര്‍ എതിര്‍ ടീമിനെ ബാറ്റിങ്ങിനയക്കാനാണ് സാധ്യത. ഒരു മാറ്റത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുക. പരുക്കേറ്റ ഷോയ്ബ് ബാഷിറിനു പകരം ലിയാം ഡ്വസണ്‍ കളിക്കും.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. സോണി സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

ഇന്ത്യന്‍ ടീമില്‍ ഒന്നിലേറെ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. കരുണ്‍ നായര്‍ക്കു പകരം സായ് സുദര്‍ശന്‍ ടീമിലെത്തും. ജസ്പ്രിത് ബുംറ കളിക്കും.

ഇന്ത്യ, സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :